കൊച്ചി: വനിതാ സംരംഭകര്‍ക്കും സഹസംരംഭകര്ക്കുമായി ടൈ വുമണ്‍ കേരള ലോഞ്ച് 2026- 27 സംഘടിപ്പിക്കുന്നു. എംബ്രേസ്, എന്‍ഗേജ്, എംപവര്‍ എന്ന വിഷയത്തില്‍ നടക്കുന്ന ലോഞ്ചില്‍ നെസ്റ്റ് ഡിജിറ്റല്‍ സി ഇ ഒ നസ്നീന് ജഹാംഗീര്‍, വി സ്റ്റാര്‍ ക്രിയേഷന്‍സ് സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീല കൊച്ചൗസേപും മുഖ്യപ്രഭാഷണം നടത്തും.
മെയ് 12ന് വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി എസ് സി എം എസ് കോളജിലാണ് പരിപാടി. ......
കൊച്ചി: 52-ാമത് അഖിലേന്ത്യാ സൈനിക സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനം കഴക്കൂട്ടത്തെ സൈനിക് സ്കൂളിൽ ആരംഭിച്ചു. പ്രതിരോധ സഹമന്ത്രി സഞ്ജയ് സേട്ട് ഉദ്ഘാടനം നിർവഹിച്ചു. 33 സൈനിക സ്കൂളുകളിലെ പ്രതിനിധികളെയും 79 പുതിയ സൈനിക സ്കൂളുകളിലെ പ്രിൻസിപ്പൽമാരെയും വീഡിയോ കോൺഫറൻസിംഗിലൂടെയും അഭിസംബോധന ചെയ്യവേ, അച്ചടക്കമുള്ള, ഉത്തരവാദിത്തമുള്ള, ദേശസ്നേഹമുള്ള യുവാക്കളെ രൂപപ്പെടുത്തുന്നതിൽ സൈനിക സ്കൂളുകളുടെ നിർണായക പങ്കിനെ പ്രതിരോധ സഹമന്ത്രി എടുത്തുപറഞ്ഞു. ......

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ നഗര-ഗ്രാമ സിഡിഎസുകളിലാകെ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബാലസഭകൾ രൂപീകരിക്കുന്നതിനും നിർജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി “കളിക്കൂട്ടം” എന്ന പ്രത്യേക ക്യാമ്പയിൻ മെയ് മാസത്തിൽ ആരംഭിക്കുന്നു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള വെല്ലുവിളികളെ മുൻനിർത്തി കാർബൺ ന്യൂട്രാലിറ്റി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുകയും പ്രായോഗിക പ്രവർത്തനങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുന്നതാണ് ക്യാമ്പയിന്റെ പ്രധാന ഘടകങ്ങളിലൊന്ന്.
കുട്ടികളുടെ വ്യക്തിത്വ വളർച്ച, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകൾ, നേതൃത്വഗുണങ്ങൾ എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എല്ലാ വാർഡുകളിലും ബാലസഭകൾ രൂപീകരിച്ച് 5 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തുന്നതിനും ബാലസഭ പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കുന്നതിനും നടപടികൾ സ്വീകരിക്കും. പൊതു ഇടങ്ങൾ ബാല സൗഹൃദമാക്കുന്നതിനും കുട്ടികൾക്ക് സുരക്ഷിതവും പ്രചോദനപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മുൻഗണന നൽകും. സാമൂഹിക അവബോധവും ജനാധിപത്യ മൂല്യങ്ങളും വളർത്തുന്നതിനോടൊപ്പം കുട്ടികളിലെ മാനസിക സംഘർഷ സാധ്യതകൾ കുറയ്ക്കുന്നതിനും വിവിധ പരിപാടികൾ ആസൂത്രണം ചെയ്യും. ......
മലപ്പുറം: മുസ്ലിം ലീഗിൽ മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവം. നേതാക്കളെ നിയുക്ത മന്ത്രിമാരെന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡുകളും പ്രവർത്തകർ സ്ഥാപിക്കുകയാണ് അരീക്കോടാണ് കെ.എം. ......
ബെംഗളൂരുവിലെ നായ സംരക്ഷണ കേന്ദ്രത്തിൽ മലയാളി യുവതി ക്രൂരമായി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഷെൽട്ടർ ഹോം ഉടമയായ ദീപക് കൃഷ്ണയെ കർണാടക പൊലീസ് കന്യാകുമാരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ......
സ്വർണക്കടത്ത് സംഘത്തെ പിടികൂടാൻ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് നിയോഗിച്ചിരുന്ന പ്രത്യേക പൊലീസ് സംഘത്തെ നാല് വർഷങ്ങൾക്ക് ശേഷം പിൻവലിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കരിപ്പൂരിലെ പ്രത്യേക പൊലീസ് സംഘത്തെ തിരിച്ചുവിളിച്ചത്. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും ഈജിപ്ഷ്യൻ വിദേശകാര്യ-കുടിയേറ്റ മന്ത്രി ഡോ. ബദർ അബ്ദെലാറ്റിയും ടെലിഫോണിലൂടെ ചർച്ച നടത്തി. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇന്റർനാഷണൽ സ്കൂൾ ഓഫ് ഫോട്ടോണിക്സിലെ പ്രൊഫസർ ഡോ. പ്രമോദ് ഗോപിനാഥ്, 2026–2028 കാലയളവിലേക്കുള്ള Plasma Science Society of Indiaയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ......
മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് ലത്തീന്‍ സഭ.
ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ വ്യക്തിയെ മുഖ്യമന്ത്രി ആക്കണമെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.
ഏതെങ്കിലും കൂടാരങ്ങളില്‍ നടക്കുന്ന ചര്‍ച്ചയല്ല വേണ്ടതെന്നും പൊതുമനസ് എന്താണെന്ന് തിരിച്ചറിയണമെന്നും യൂജിന്‍ പെരേര പറഞ്ഞു.
'തെരഞ്ഞെടുപ്പ് വിജയകരമാക്കിയ നേതാക്കളുണ്ട്, അവരെ തന്നെ മുഖ്യമന്ത്രിയാക്കണം. മന്ത്രിസഭയില്‍ ലത്തീന്‍ പ്രാതിനിധ്യം വേണം.
വിഴിഞ്ഞത്ത് എടുത്ത 38 കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ......